പൂഞ്ഞാര്‍ തെക്കേക്കര വില്ലേജിനെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നും പരിപൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൂഞ്ഞാര്‍ തെക്കേകര ഗ്രാമ പഞ്ചായത്ത് ഓണ്‍ലൈനായി നിവേദനം സമര്‍പ്പിതായി പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു അത്യാലില്‍ അറിയിച്ചു. പൂര്‍ണ്ണമായും ജനവാസ മേഖലയായ പൂഞ്ഞാര്‍ തെക്കേക്കര വില്ലേജില്‍ വനഭൂമി ഇല്ലെന്നും ജനസാന്ദ്രത കൂടിയ പ്രദേശമാണെന്നും 95% ഭൂമിയും കൃഷി ഭൂമിയാണെന്നും റിപ്പോര്‍ട്ടില്‍ അറിയിക്കുന്നുണ്ട്.
2013-2014 കാലഘട്ടത്തില്‍ കേന്രവും കേരളവും കോണ്‍ഗ്രസ് ഭരിക്കുന്ന കാലഘട്ടത്തില്‍ ജനവാസ മേഘലയായ പൂഞ്ഞാര്‍ തെക്കേക്കര വില്ലേജിനെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും അതു മറച്ചു ചെയ്ക്കാന്‍ ഇപ്പോള്‍ ആവശ്യമില്ലാത്ത പ്രസ്താവനകളുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തിറക്കുകയും ചെയ്യുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അവരെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന് പ്രസിഡന്റ് പറഞ്ഞു.
പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ് 2015 ല്‍ വിഭജിച്ചപ്പോള്‍ അടിസ്ഥാന വിവരങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ വന്നു. ആയത് ശേഖരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വന്നു. എങ്കിലും സമയപരിധിക്കുള്ളില്‍ തന്നെ മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരു പരിപൂര്‍ണ്ണമായ നിവേദനം പൂഞ്ഞാര്‍ തെക്കര ഗ്രാമ പഞ്ചായത്തിന് സമര്‍പ്പിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു. പൂഞ്ഞാര്‍ തെക്കക്കര വില്ലേജിനെ പരിപൂര്‍ണ്ണമായി ESA പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് വരെ ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുമെന്ന് ഗ്രാമപഞായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments