Latest News
Loading...

ഹമ്പ് വില്ലനായി. അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്



പ്രധാന റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഹമ്പുകള്‍ അപകടങ്ങള്‍ക്കിടയാക്കുന്നത് പതിവാകുന്നു. ഭരണങ്ങാനം ടൗണിന് സമീപം ഉണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. 
റോഡിലെ ഹംപില്‍ ചാടി നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയില്‍ വന്ന കാറിലിടിച്ചു കയറുകയായിരുന്നു.  




അപകടത്തില്‍ പരുക്കേറ്റ ചേന്നാട് സ്വദേശികളായ രാധാകൃഷ്ണന്‍ ( 58), ബിന്ദു ( 48) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം.



 ഭരണങ്ങാനത്ത് , പൈക റോഡിലേയ്ക്കുള്ള ലിങ്ക് റോഡിന് സമീപമാണ് പ്രധാന റോഡില്‍ ഹമ്പ് സ്ഥാപിച്ചിട്ടുള്ളത്. ഇടിയുടെ ആഘാതത്തില്‍ വാഗണ്‍ആര്‍ കാര്‍ ഓടയിലാണ് പതിച്ചത്. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.  മദ്യപിച്ചെത്തിയ ആള്‍ ഓടിച്ച കാറാണ് അപകടത്തിനിടയാക്കിയതെന്നും പറയപ്പെടുന്നു.




.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments