Latest News
Loading...

ലഹരി ഉപയോഗം സമഗ്ര അന്വേഷണം വേണം:കത്തോലിക്കാ കോൺഗ്രസ്




രാമപുരം: സിനിമാരംഗത്തെ വിവിധ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകിയ ജസ്റ്റീസ് ഹേമാ കമ്മറ്റി റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ലഹരി ഉപയോഗത്തെക്കുറിച്ച് സമഗ്ര അന്വേഷണവും നടപടികളും വേണമെന്ന് കത്തോലിക്കാ കോൺഗ്രസ് രാമപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

 


സമൂഹത്തിൻ്റെ പൊതു ധാർമ്മികതയെയും യുവജന വ്യക്തിത്വരൂപീകരണത്തെയും ബാധിക്കുന്ന വിധത്തിൽ ലഹരി ഉപയോഗവും അക്രമണങ്ങളും ലൈംഗികഅധാർമ്മികതയും കുത്തിനിറച്ച സിനിമകൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തയ്യാറാകണം. വിവിധ മതങ്ങളെയും അവ ഉയർത്തുന്ന ധാർമ്മിക മൂല്യങ്ങളെയും വ്യാപകമായി മോശമായി ചിത്രീകരിക്കുന്ന പ്രവണത യാദൃച്ഛികമായി കരുതാൻ സാധിക്കില്ല.




കൈസ്തവവിശ്വാസത്തിൻ്റെ അടിസ്ഥാനമായ പരി. കുർബ്ബാന, കുമ്പസാരം, പൗരോഹിത്യം, സന്യാസം, പ്രാർത്ഥന , ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവ വികലമായി ചിത്രീകരിക്കുന്നതിൽ യോഗം ഉൽകണ്ട രേഖപ്പെടുത്തി.


അജോ തൂണുങ്കൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സൈജു കോലത്ത് സണ്ണി കുരിശുംമൂട്ടിൽ സജി മിറ്റത്താനി, സിജു കൊല്ലിയിൽ ,അപ്പച്ചൻ കാവാലത്ത്, സജി പള്ളിയാരടിയിൽ എന്നിവർ സംസാരിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments