തീക്കോയി വേലത്തുശ്ശേരിയ്ക്ക് മുകളിൽ കുളത്തുങ്കൽ ഭാഗത്ത് സ്വകാര്യവ്യക്തി നിർമ്മിച്ചിരുന്ന പടുതാക്കുളം പഞ്ചായത്ത് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മണ്ണിട്ട് നികത്തുന്ന ജോലി ആരംഭിച്ചു. നേരത്തെ നിർമ്മിച്ച മൂന്ന് പടുതാകുളത്തിലെ വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തിയിട്ടുണ്ട്.
പുതിയതായി നിർമ്മിച്ച പടുതാകുളമാണ് ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഇപ്പോൾ നികത്തുവാൻ നിർദ്ദേശം നൽകിയിരിക്കുന്നത് . പുതിയ കുളം നിർമ്മിക്കുന്നതിനിടെ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം പരിശോധനകൾ നടത്തിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ്, വൈസ് പ്രസിഡന്റ് മാജി തോമസ്, സെക്രട്ടറി സുരേഷ് സാമൂവൽ, അസിസ്റ്റന്റ് എഞ്ചിനീയർ സുജ എ ഡി , ഓവർസിയർ നജീബ എന്നിവരുടെ സാന്നിധ്യത്തിലാണ് പടുതാക്കുളം നികത്തുവാനുള്ള ജോലികൾ ആരംഭിച്ചിരിക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments