പാലാ മിഡിയാ സെൻ്ററിൻ്റെ സെക്രട്ടറിയും ദൃശ്യചാനലിൻ്റെ പാലാ ബ്യൂറോ റിപ്പോർട്ടറുമായ ബിബിൻ മാടപ്പള്ളി മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിൽ നിന്നും വിരമിക്കുന്നു. അഡ്വേക്കറ്റായി എൻറോൾ ചെയ്ത ബിബിൻ സെപ്റ്റംബർ രണ്ടാം തിയതി മുതൽ അഭിഭാഷകനായി പുതിയ കർമ്മ മേഖലയിലേക്ക് പ്രവേശിക്കും. ഈരാറ്റുപേട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന B and B Law links ൽ ജൂണിയർ അഭിഭാഷകനായാണ് ഔദ്യോഗിക തുടക്കം.
അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ നിന്നും ബി. എ ഇംഗ്ലീഷ് വിത്ത് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ബ്രോഡ്കാസ്റ്ററിൽ ബിരുദവും ഡിപ്ലോമ ഇൻ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയൊ പ്രൊഡക്ഷൻ കോഴ്സും പാസായ ബിബിൻ മാടപ്പള്ളി കർണ്ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് നിയമബിരുദം കരസ്ഥമാക്കിയത്. ജീവൻ ടി വി യിലൂടെ കരിയർ ആരംഭിച്ച ബിബിൻ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് കമ്മ്യൂണിറ്റി ടെലികാസ്റ്റിംഗ് സെൻ്റർ, കേരള ഭൂഷണം ദിനപത്രം തിരുവല്ല ബ്യൂറോ റിപ്പോർട്ടർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ 16 വർഷമായി ദൃശ്യ ചാനലിൻ്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. ചാനൽ തുടങ്ങിയ സമയം മുതൽ പാലാ ബ്യൂറോ റിപ്പോർട്ടറാണ്. മുഴുവൻ സമയമാധ്യമ പ്രവർത്തനം അവസാനിപ്പിച്ച ബിബിൻ ഈരാറ്റുപേട്ട, പാലാ കോടതികളിലാണ് പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
B and B law link-ലെ അഭിഭാഷകരായ ബിജു ഇളംതുരുത്തി, ബിസ്സി മോൻ ചെമ്പൻകുളം എന്നിവരുടെ ജൂണിയറായാണ് പ്രാക്ടീസ്. സ്ട്രിംഗർ (വാർത്ത ശേഖരിക്കുന്നയാൾ) ആയി മാധ്യമരംഗത്ത് തുടരുമെന്നും ബിബിൻ മടപ്പള്ളി വ്യക്തമാക്കി . Ph.9447897635
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments