Latest News
Loading...

ഈരാറ്റുപേട്ടയില്‍ മുനിസിപ്പൽ കൗൺസിൽ ഹാളിൽ യോഗം ചേർന്നു.



 മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ടയില്‍
  വിവിധ ഡിപ്പാർട്ട്മെന്റ്കളിലെ ഉദ്യോഗസ്ഥർ , വിദ്യാഭ്യാസ സ്ഥാപങ്ങളിലെ പ്രഥമ അധ്യാപകർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം മുനിസിപ്പൽ കൗൺസിൽ ഹാളിൽ ചേർന്നു. മഴക്കാലത്തിന്റെ മുന്നോടിയായി പൊതു ജനങ്ങളുടെ സുരക്ഷയും,വേണ്ട സഹായ നടപടികളും, മുന്നൊരുക്കങ്ങളെ പറ്റിയും ചർച്ചചെയ്തു.




പൊതു സ്ഥലങ്ങളിലും, വിവിധ വ്യാപാര സ്‌ഥാപനങ്ങളിലും, സ്ഥിരമായി വെള്ളപ്പൊക്കം മൂലം നാശ നഷ്ടങ്ങൾ ഉണ്ടാവുന്ന വാർഡുകളിലും എടുക്കേണ്ട നടപടികളെ പറ്റി ചർച്ച ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, നഗരസഭവൈസ് ചെയർമാൻ adv. മുഹമ്മദ്‌ ഇല്യാസ്,സെക്രട്ടറി ജോബിൻ ജോൺ, അസിസ്റ്റന്റ് എഞ്ചിനീയർ കാവ്യ, വില്ലേജ് ഓഫീസർ മറ്റു വിവിധ ഓഫീസുകളിലെ വകുപ്പ് തലവന്മാർ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments