Latest News
Loading...

കെ എം മാണി ബൈപ്പാസിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. യുവാവിന് പരിക്ക്


പാലാ കെ.എം. മാണി ബൈപ്പാസിൽ ളാലം പുത്തൻപള്ളിക്കും ആർ വി ജംഗ്ഷനും ഇടയിലുള്ള ഇറക്കത്തിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. ഇന്ന് പുലർച്ചെ കേറ്ററിംഗ് സ്ഥാപനത്തിൻ്റെ വാൻ മറിഞ്ഞ് യുവാവിന് പരിക്കേറ്റു. രാമപുരം സ്വദേശി അർജുൻ മുരളിയെ ( 22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 യോടെ പാലാ കാർമൽ സ്കൂളിന് സമീപമായിരുന്നു അപകടം.




സ്കൂ‌ൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാർ നിത്യേന സഞ്ചരിക്കുന്ന വഴിയാണിത് . നിരവധി അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. ഈ റോഡിൻ്റെ ചില ഭാഗങ്ങൾ തകരാറിലുമാണ്. രണ്ടു സ്‌കൂളുകളും രണ്ട് പള്ളികളുമാണ് ഈ റോഡിന്റെ സൈഡിലുള്ളത്.



പ്രാർത്ഥനക്കും സ്കൂ‌ളിൽ പോകുന്ന കുട്ടികളും വരുന്ന റോഡായതിനാൽ അധികാരികളുടെ ഭാഗത്തുനിന്നും അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ ഉണ്ടാകണമെന്ന് കെറ്റി യു സി ബി സംസ്ഥാന പ്രസിഡണ്ട് മനോജ് കുമാർ മാഞ്ചേരിൽ ആവശ്യപ്പെട്ടു. ഇവിടുത്തെ അപകടവസ്ഥ കാണിച്ചുകൊണ്ട് പിഡബ്ല്യുഡി മിനിസ്റ്റർ അടക്കമുള്ളവർക്ക് പരാതി കൊടുക്കുന്നതിനും തീരുമാനിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments