ഗുണമേന്മയും വിഷരഹിതവുമായ പച്ചക്കറികൾ ലഭ്യമാക്കുവാൻ ലക്ഷ്യം വെച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഇടുക്കി രൂപതയുടെ സഹകരണത്തോടെ വട്ടവടയിൽ നിന്ന് കൊണ്ടുവന്ന വിവിധയിനം പച്ചക്കറികൾ പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വിപണനം ആരംഭിച്ചു.
ഡയറക്ടർ ഫാ.തോമസ് കിഴക്കയിലിന്റെ അദ്ധ്യക്ഷതയിൽ പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ക്രിസ്റ്റി പന്തലാനി സി. ലിനറ്റ് . ഡി.എസ്.റ്റി. ക്ക് പടലവലങ്ങ നൽകികൊണ്ട് വിപണന ഉദ്ഘാടനം നിർവ്വഹിച്ചു. അസി.ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, പപ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ എന്നിവർ പ്രസംഗിച്ചു.
നീളൻ കോവയ്ക്ക യുണ്ടാകുന്ന ഗുണമേന്മയുള്ള കോവൽ തൈകളുടെ വിതരണോദ്ഘാടനം ഡോ. അലക്സ് തണ്ണിപ്പാറയ്ക്ക് നൽകി കൊണ്ട് ഫാ.തോമസ് കിഴക്കേൽ നിർവ്വഹിച്ചു. ജോയി മലയിൽ, ജോയി വട്ടക്കുന്നേൽ, ജോബി ജോസ് , ജസ്റ്റിൻ ജോസഫ്, റോണിമോൻ റോയി, സി. ജസ് ലിൻ സി.എം.സി, ലിസമ്മ കുര്യൻ, ജയ്സി മാത്യു തുടങ്ങിയവർ നേതൃത്വം കൊടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments