സ്‌കൂളിലെ അച്ചടക്കം നിലനിര്‍ത്തുന്നതിനും കുട്ടികളെ തിരുത്തുന്നതിനുമായി അദ്ധ്യാപകര്‍ നല്‍കുന്ന മിതമായ ശിഷയുടെ പേരില്‍ അദ്ധ്യാപകര്‍ക്ക് എതിരെ ക്രിമനല്‍ കേസ് എടുക്കുന്നത് നിയമപരമല്ല എന്ന് കേരളാ ഹൈക്കോടതി. അദ്ധ്യാപകര്‍ കുട്ടികളെ അടിക്കുവാന്‍ ഉപയോഗിക്കുന്ന ചൂരല്‍ വടി അപകടകരമായ ആയുധം ആയി കണക്കാക്കാന്‍ സാധിക്കില്ല എന്നും കോടതി ഉത്തരവായി
ഏറ്റുമാനൂര്‍ സ്‌കൂളിലെ അദ്ധ്യാപികയ്ക്ക് എതിരെ ഏറ്റുമാനൂര്‍ പോലിസ് എടുത്ത ക്രിമിനല്‍ കേസ് നടപടികള്‍ റദ്ദ് ചെയ്യതു കൊണ്ട് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ഉത്തരവായി. അദ്ധ്യാപികയ്ക്ക് വേണ്ടി അഡ്വ ജോര്‍ജജ് കുട്ടി വെട്ടത്ത്, അഡ്വ ബിജു ഇളംതുരുത്തിയില്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments