ചക്കാമ്പുഴ, അറയാനിക്കൽ കവല കൊണ്ടാട് പ്രദേശവാസികൾക്ക് ഇരുട്ടടിയായി മാറുകയാണ് കെ എസ്സ് ആർ ടി സ്സിയുടെ പുതിയ ഗതാഗത പരിഷ്കരണം. മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായിരുന്ന ചക്കാമ്പുഴ കൊണ്ടാട്, രാമപുരം സർക്കുലറിൻ്റെ ട്രിപ്പുകൾ വെട്ടികുറച്ചതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് മറ്റു യാത്രാമാർഗ്ഗങ്ങൾ ഇല്ലാതെ വലയുന്നത്. ഈ പ്രദേശങ്ങളിലുള്ളവർ കിലോമീറ്ററുകൾ സഞ്ചരിച്ച് ചക്കാമ്പുഴ കവലിയിലോ രാമപുരത്തോ എത്തിയാൽ മാത്രമെ ബസ്സ് യാത്ര സാധ്യമാകു.
8500 രൂപയിലധികം കളഷൻ ലഭിച്ചു കൊണ്ടിരുന്ന ബസ്സുകളുടെ സർവ്വീസാണ് ഭാഗികമായി നിർത്തലാക്കിയത്. ഇതിൽ ഒരു ബസ് കൊണ്ടാട് വഴി രാമപുരത്തെത്തിയ ശേഷം ഏഴാച്ചേരി വഴിയാണ് പാലായിലേക്ക് സർവ്വീസ് നടത്തിയിരുന്നത്. ഇതു മൂലം ഏഴാച്ചേരി ഭാഗങ്ങളിലുള്ളവർക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. കുട്ടികളും മുതിർന്നവരും സ്ത്രീകളുമാണ് ഈ സർവ്വീസുകളെ അശ്രയിച്ചിരുന്നത്. ഇപ്പോൾ 150 രൂപക്ക് മുകളിൽ ഓട്ടോ ചാർജ് മുടക്കിയാണ് ഇവർ മറ്റു ബസ് സ്റ്റോപ്പുകളിൽ എത്തുന്നത്.
പാലാ രാമപുരം റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസ് കമ്പനിയുടെ സ്വാർത്ഥ താൽപര്യമാണ് സർവ്വീസുകൾ വെട്ടി കുറച്ചതിനു പിന്നിലെന്ന് പൗരസമതി കൺവീനർ ഡോമിനിക്ക് എലിപ്പുലിക്കാട്ട് ആരോപിച്ചു. സർവ്വീസ്സുകൾ പുനസ്ഥാപിച്ചില്ലെങ്കിൽ പ്രത്യക്ഷസമരപരിപാടികളിലേക്ക് കടക്കുമെന്ന് പൗരസമതി ഭാരവാഹികൾ പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments