തമിഴ്നാട്ടിലെ വത്തൽഗുണ്ടിലുണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട മാതാക്കൽ അനീസ് ഖാൻ മരിച്ചു. കാറിൻ്റെ ടയർ പൊട്ടിയതിനെത്തുടർന്ന് മറ്റൊരു വാഹനത്തിൽ ചെന്നിടിച്ചാണ് അപകടം.
കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കളായ റയാൻഖാൻ, സയാൻഖാൻ, ഐഷ എന്നിവരുടെ പരിക്ക് നിസാരമാണ് . കുട്ടികൾ ഡിണ്ടിഗൽ ആശുപത്രിയിൽ ചികിത്സയിലാണ് . അനീസിന്റെ മൃതദേഹം വത്തൽഗുണ്ടിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.
ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് കഴിഞ്ഞ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്ന അനീസ് സുഹൃത്തുക്കളോടൊപ്പം ഇന്ന് വെളുപ്പിന് വിനോദയാത്ര പോകും വഴിയായിരുന്നു അപകടം
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments