പാലാ : കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (CITU ) പാലാ ഡിവിഷൻ കമ്മിറ്റി സി എൻ സോമൻ, സ. കെ. കെ ബിനോയി അനുസ്മരണസമ്മേളനവും വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പും പാലാ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
ജനറൽ സെക്രട്ടറി സ. എസ് ഹരിലാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുരക്ഷാ ദിനചാരണത്തിന്റെ ഭാഗമായി നടന്ന സേഫ്റ്റി ക്ലാസ്സിൽ ഈരാറ്റുപേട്ട സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ശ്രീകുമാർ എ എം വൈദ്യുതി സുരക്ഷ സംബന്ധിച്ച് ക്ലാസ് എടുത്തു.
SSLC,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ ജീവനക്കാരുടെ കുട്ടികൾക്ക് സി.എഎൻ സോമൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ എക്സല്ലൻസ് അവാർഡ് നൽകി.
സർവീസ് കാലാവധി പൂർത്തിയാക്കിയ ജീവനക്കാർക്ക് സമുചിതമായ യാത്രയയപ്പ് നൽകി. സ. സെബാസ്റ്റ്യൻ മൈക്കിൾ അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ സ. എം ബി പ്രസാദ്, സ. അരുൺ ദാസ് , ജില്ലാ കോർഡിനേഷൻ കൺവീനർ സ.ടി എം സുരേഷ്കുമാർ, ഡിവിഷൻ സെക്രട്ടറി ബോബി തോമസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. പ്രദീഷ് സി. പി., സ.വിനോദ് കെ യൂ, സ.എം എം മനോജ്,ഡിവിഷൻ ഭാരവാഹികളായ സഖാക്കൾ രെഞ്ചു ടി ആർ, ആൻസി ഐസക്, ഷാനവാസ് പി എം., ജ്യോതിലക്ഷ്മി എസ്, എന്നിവർ സംസാരിച്ചു.
വാട്
സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments