Latest News
Loading...

പാലാ ചരിത്രവും ഓർമ്മകളും ഉറഞ്ഞുകിടക്കുന്ന സ്ഥലം : മാർ ജോസഫ് കല്ലറങ്ങാട്ട്




ഭരണങ്ങാനം: പാലാ ചരിത്രവും ഓർമ്മകളും ഉറഞ്ഞുകിടക്കുന്ന സ്ഥലമാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട വിശുദ്ധകുർബാനയ്ക്ക് മുന്നോടിയായി സന്ദേശം നൽകുകയായിരുന്നു ബിഷപ്. പാലായെന്ന രണ്ടക്ഷരത്തിന് ഒരുപാട് അർത്ഥാന്തരങ്ങളുണ്ട്. ചരിത്രത്തിലെ നൈപുണ്യം തിരിച്ചറിയാൻ കഴിയണം. സഭാതലവനോട് ചേർന്ന് പ്രവർത്തിക്കുമ്പോൾ ഏറെ വളരാനാകും. സഭാസ്‌നേഹവും സമുദായസ്‌നേഹവും ഒരുമിച്ച്‌പോകുന്ന പാലാ മധ്യതിരുവതാംകൂറിലെ ഏറെ വളക്കൂറുള്ള മണ്ണാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രൂപതയുടെ വളർച്ചയിൽ മാതൃരൂപതയായ ചങ്ങനാശേരി വലിയ പിൻബലവും സഹകരണവും നൽകുന്നതായും മാർ കല്ലറങ്ങാട്ട് പറഞ്ഞു. 





അന്നാമ്മയുടെ തിരുനാളിൽ 'അന്നക്കുട്ടി'യുടെ സവിധത്തിൽ തുടക്കം

ഭരണങ്ങാനം: പാലാ രൂപത പ്ലാറ്റിനം ജൂബിലിക്ക് തുടക്കമിട്ടത് വിശുദ്ധ അന്നാമ്മയുടെ തിരുനാളിൽ. ബാല്യകൗമാരങ്ങളിൽ അന്നക്കുട്ടിയെന്ന് വിളിക്കപ്പെട്ടിരുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിന് സമീപമാണ് ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞതെന്നും ഏറെ ശ്രദ്ധേയമാണ്. ദൈവമാതാവിന്റ അമ്മയായ വിശുദ്ധ അന്നാമ്മയുടെ തിരുനാളിൽ മാതൃഭക്തിയുടെ പ്രചാരകരായ അനേകം തീർത്ഥാടന കേന്ദ്രങ്ങളുള്ള രൂപതയുടെ പ്ലാറ്റിനം ജൂബിലി ആരംഭിച്ചുവെന്നത് മരിയ ഭക്തരുടെ സന്തോഷം ഇരട്ടിപ്പിച്ചു.  




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments