പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറ അമ്പലം ജംഗ്ഷനിൽ സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു.കളത്തൂക്കടവ് സ്വദേശി കുന്നപ്പള്ളിൽ എബിൻ ജോസഫിന്നാണ് പരിക്കേറ്റത് ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം.
ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ പാല ഭാഗത്തുനിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
ഉടൻതന്നെ നാട്ടുകാർ യുവാവിനെ ഭരണങ്ങാനത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് വിദഗ്ധ ചികിൽസക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് എബിൻ
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments