കരുത്തിന്റെയും കാരുണ്യത്തിന്റെയും മുഖമായിരുന്നു ഉമ്മൻ ചാണ്ടി ...അഡ്വ ബിജു പുന്നത്താനം. KSU വൈക്കം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണപരിപാടി ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ജീവനിലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി അവർക്കൊപ്പം ഒരു ദിനം ചിലവിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചനയോടെയാണ് അനുസ്മരണ സമ്മേളനം ആരംഭിച്ചത് . കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡൻ്റ് ആർ. ഹരികൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു.
വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡൻ്റ് അർജുൻ സാബു, ടോണി പീറ്റർ , അഭിനവ് ഷാജി, നഗരസഭാ ഉപാധ്യക്ഷൻ പി.റ്റിസുഭാഷ്, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഷിബു, ജില്ലാ കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ അബ്ദുൾ സലാം റാവുത്തർ, ജയ് ജോൺ പേരയിൽ, ഐ എൻ റ്റി യു സി സംസ്ഥാന കമ്മറ്റിയംഗം എം.വി. മനോജ്, ഇടവട്ടം ജയകുമാർ, പി..ഡി ജോർജ് , ജീവനിലയം ഡയറക്ടർ ജേക്കബ് പൂതവേലിൽ, വി.ബിൻസ്, ബി. ചന്ദ്രശേഖരൻ, വിവേക് പ്ലാത്താനം ,ആർ. അനീഷ് ,
വി .അനൂപ്, സന്തോഷ് ചക്കനാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments