എസ് എഫ് ഐ പൂഞ്ഞാർ ഏരിയ സമ്മേളനം നൗഫൽ നൗഷാദ് നഗറിൽ ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. ഏരിയ പ്രസിഡന്റ് എം സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എസ് എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം വി വിചിത്ര ഉദ്ഘാടനം ചെയ്യ്തു.
ഏരിയ സെക്രട്ടറി നന്ദു എസ് പ്രവർത്തന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ് അമൽ ഡി കെ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്,വൈസ് പ്രസിഡന്റ് അർജുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഭിരാമി, കർഷകസംഗം ഏരിയ സെക്രട്ടറി ബി രമേഷ്, കെ എസ് കെ റ്റി യു ഏരിയ സെക്രട്ടറി റ്റി എസ് സിജുഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് മിഥുൻ ബാബു, എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
റമീസ് രക്തസാക്ഷി പ്രമേയവും ആകാശ് അനുസോചനപ്രമേയവും അവതരിപ്പിച്ചു. യോഗത്തിന് സ്വാഗതസംഘം ചെയർമാൻ കുര്യാക്കോസ് ജോസഫ് സ്വാഗതവും നൈഷാന നസീർ നന്ദിയും പറഞ്ഞു. 23അംഗ ഏരിയ കമ്മിറ്റിയും 9 അംഗ ഏരിയ സെക്രട്ടറിയേറ്റും തിരഞ്ഞെടുത്തു പ്രസിഡന്റ് ആകാശ് രാജ്, നൈഷാന നസീർ, നന്ദു കൃഷ്ണ വൈസ് പ്രസിഡന്റ്‌മാർ, സെക്രട്ടറി നന്ദു എസ് ,റെമീസ് ഫൈസൽ, അരവിന്ദ് ജോയിന്റ് സെക്രട്ടറിമാർ, അർജുൻ, സാനിയ, മിഥുൻ സെക്രട്ടറിയേറ്റ് അംഗങ്ങൾ.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments