Latest News
Loading...

ജീവാനന്ദം പദ്ധതി നടപ്പിലാക്കരുത്- കേരള എൻജിഒ അസോസിയേഷൻ.



 ജീവനക്കാരുടെ സംഘടനകളുമായി യാതൊരു കൂടിയാലോചനകളുമില്ലാതെ ധനമന്ത്രി കേരള സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച  ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും മാസം പത്തോ ഇരുപതോ ശതമാനം തുക മാറ്റിവെച്ച്  ജീവാനന്ദം എന്ന പേരിലുള്ള അന്വിറ്റി പദ്ധതി  നടപ്പിലാക്കി ആ തുക വിരമിച്ചതിനു ശേഷം മാസം തോറും നൽകുമെന്ന് പറയുന്നത്  സംസ്ഥാന സർക്കാരിന്റെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരനെ ബലിയാടാക്കുന്ന പദ്ധതിയാണെന്നും നിലവിൽ ലഭിക്കേണ്ടുന്ന 19% ക്ഷാമ ബത്ത പോലും നിഷേധിച്ചു കോണ്ട് മുന്നോട്ട് പോകുന്ന അവസ്ഥയിൽ ജീവനക്കാർക്ക് താങ്ങാനാവുന്നതല്ല ഈ പദ്ധതിയെന്നും സർക്കാർ പദ്ധതിയിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  കേരള എൻ.ജി അസോസിയേഷൻ മീനച്ചിൽ ബ്രാഞ്ച് കമ്മിറ്റി യുടെ നേതൃത്വത്തിൽ പാലാ സിവിൽ സ്റ്റേഷൻ മുൻപിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. 





പ്രതിഷേധ യോഗം കേരള എൻ.ജി. ഒ അസോസിയേഷ കോട്ടയം ജില്ലാ സെക്രട്ടറി ശ്രീ സോജോ തോമസ് ഉദ്ഘാടനം ചെയ്തു,ബ്രാഞ്ച് പ്രസിഡന്റ് മനോജ് കുമാർ പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അജേഷ് പി.വി. ബ്രാഞ്ച് സെക്രട്ടറി രാജേഷ് വി ജി , ബ്രാഞ്ച് ട്രഷറർ ഡെന്നി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.ബൈജു പി.വി , അനുബ് ജോയി, മാത്യു ജോസഫ് , ബിനേജ് സെബാസ്റ്റ്യൻ, മധു ഗോപാലകൃഷ്ണൻ , മുഹമ്മദ് ഷൈൻ, അരുൺ രാജ്, ജാഫിൻ സെയ്ദ് , സജിനി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്കി.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments