Latest News
Loading...

കവചം പരീക്ഷണം: നാളെ പലയിടങ്ങളിലും സൈറണ്‍ മുഴങ്ങും




 പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവച (KaWaCHaM) ത്തിന്റെ പ്രവര്‍ത്തനപരീക്ഷണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളില്‍ സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ചൊവ്വ നടക്കുമെന്നു ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. 





സംസ്ഥാനത്താകെ 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം വിവിധ സമയങ്ങളിലായി നടത്തുമെന്ന് കേരള ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതു തുടരും. കോട്ടയം ജില്ലയില്‍ നാട്ടകം ഗവ. എച്ച്. എസ്, വി.എച്ച്.എസ്.എസ്., പൂഞ്ഞാര്‍ എന്‍ജിനീയറിങ് കോളജ്, അടുക്കം ഗവ. ഹൈസ്‌കൂള്‍, പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമായിരിക്കും ചൊവ്വാഴ്ച നടക്കുക. 







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments