പ്ലസ് ടു പരീക്ഷയിൽ പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നും ജയം. ആൺകുട്ടികൾ മാത്രം പരീക്ഷ എഴുതിയ വിദ്യാലയങ്ങളിൽ കോട്ടയം ജില്ലയിലെ ഏറ്റവും ഉയർന്ന വിജയ ശതമാനമാണ് പാലാ സെൻറ് തോമസ് ഈ വർഷവും കൈവരിച്ചത്. സ്കൂളിന് അഭിമാനകരമായ വിജയം നേടിത്തന്നു കൊണ്ടാണ് ആൺകുട്ടികൾ മാത്രമുള്ള അവസാനത്തെ ബാച്ച് സ്കൂളിൽ നിന്നും പടിയിറങ്ങുന്നത്.
ആകെ 149 കുട്ടികൾ പരീക്ഷ എഴുതിയതിൽ 135കുട്ടികളും വിജയിച്ചു. സയൻസിന് 14 കുട്ടികൾക്കും ഹ്യുമാനിറ്റീസിന് 6 കുട്ടികൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
കഴിഞ്ഞവർഷം ആദ്യമായി പ്ലസ് വണ്ണിന് പെൺകുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു. പുതിയ അധ്യായന വർഷം ആരംഭിക്കുന്നതോടെ എല്ലാ ഹയർ സെക്കൻഡറി ക്ലാസ്സുകളിലും പെൺകുട്ടികളുണ്ടാകും.
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് പ്രോത്സാഹനം നൽകിയ അധ്യാപകരെയും സ്കൂൾ മാനേജ്മെൻ്റും പി. റ്റി.എ യും അഭിനന്ദിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments