Latest News
Loading...

കാവുംകണ്ടം സെൻ്റ്മരിയ ഗൊരേത്തി ഇടവകയിൽ ഹോംമിഷൻ ആരംഭിച്ചു.




കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിൽ ഹോം മിഷൻ ആരംഭിച്ചു. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ രൂപതയിലെ എല്ലാ ഇടവകകളിലും വിവിധസന്ന്യാസിനി സമൂഹത്തിലെ  സിസ്റ്റേഴ്സിൻ്റെ നേതൃത്വത്തിൽ  ആണ് ഹോം മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്. ക്രിസ്തീയ കുടുംബങ്ങളുടെ നവീകരണവും വിശുദ്ധീകരണവും ലക്ഷ്യമിട്ട് നടത്തുന്ന സുവിശേഷാത്മകമായ പ്രവർത്തനമാണ് ഹോം മിഷൻ. 




ഇടവകയിലെ എല്ലാ ക്രിസ്തീയ ഭവനങ്ങൾ സന്ദർശിച്ച് കൗൺസിലിംഗ്, പ്രാർത്ഥന എന്നിവ വഴി ആത്മീയ ഉണർവ്വിലേക്ക് കൈപിടിച്ചു നടത്തുക എന്നതാണ് ഇതിൻ്റെ  ലക്ഷ്യം. ബഹുമാനപ്പെട്ട അബ്രഹാം കൈപ്പൻപ്ലാക്കലച്ചൻ സ്ഥാപിച്ച സ്നേഹഗിരി സിസ്റ്റേഴ്സ് ആണ് ഇടവകയിൽ ഹോംമിഷൻ നടത്തുന്നത്. 110 ലധികം ജീവകാരുണ്യ സ്ഥാപനങ്ങൾ നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ സന്യാസിനി സമൂഹമാണ് സ്നേഹഗിരി സിസ്റ്റേഴ്സ് . 



കോൺഗ്രിഗേഷൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ കാർമൽ ജിയോ കവിയിൽ കളപ്പുരയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടു പേരടങ്ങിയ സിസ്റ്റേഴ്സിൻ്റെ ടീം ആണ് ഹോം മിഷൻ പ്രവർത്തനം നടത്തുന്നത്. പാലാ രൂപത ഫാമിലി അപ്പസ്തോലേറ്റിൻ്റെ നേതൃത്വത്തിലാണ് ഹോം മിഷൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. നിക്സൺ നരിതൂക്കിൽ, സ്നേഹഗിരി സിസ്റ്റേഴ്സ് എന്നിവരെ  വികാരി ഫാ.സ്കറിയ വേകത്താനവും കൂട്ടായ്മ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. 




ഹോം മിഷന്റെ സമാപന ദിനമായ 24 വെള്ളിയാഴ്ച വൈകുന്നേരം 4. 45 pm ന് വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യപ്രദക്ഷിണം, സമാപന സമ്മേളനം എന്നിവ നടത്തും. വികാരി ഫാ. സ്കറിയ വേകത്താനം ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്, ജോഷി കുമ്മേനിയിൽ, സിസ്റ്റർ ലിമിനാ റോസ് പാളിപ്പറമ്പിൽ, സിസ്റ്റർ കരോളിൻ ഏഴുപറയിൽ , സിസ്റ്റർ ജോഫി മരിയ പുലിമലയിൽ, സിസ്റ്റർ ജോസ്നാ ജോസ് പുത്തൻപറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും..




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments