Latest News
Loading...

പാലാ പൗരാവകാശ സമിതി പരാതി നല്‍കി



പാലാ ടൗണില്‍ മെയിന്‍ റോഡില്‍ ഒറ്റ മഴയ്ക്ക് തന്നെ വലിയ വെള്ളക്കെട്ടുകള്‍ ഉണ്ടാകുകയും അതുമൂലം ചെറിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും, കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയുമാണുള്ളതെന്നും ഇതിന് പരിഹാരമായി ഓടകളിലെ കല്ലും മണ്ണും നീക്കം ചെയ്ത് ഓടകള്‍ നവീകരിക്കണമെന്നും ആവശ്യപ്പെട്ട് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ പരാതി നല്‍കി.





ടൗണിലെ ഫുട്പാത്തുകള്‍ പലതും തകര്‍ന്നുകിടക്കുകയാണെന്നും തകര്‍ന്നു കിടക്കുന്ന ടൈലുകളിലും മറ്റും തട്ടി കാല്‍നടയാത്രക്കാരുടെ കാലുകള്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവായിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. 




സ്‌കൂളുകള്‍ തുറക്കുവാന്‍ പോകുന്ന സാഹചര്യത്തില്‍ അനേകം കുട്ടികളും, പ്രായമായവരും കാഴ്ചക്കുറവുള്ളവരും വികലാംഗരുമായ അനേകര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കുവാന്‍ ടൗണിലെ ഫുട്പാത്തുകളുടെ തകര്‍ച്ച പരിഹരിക്കണമെന്നും ഭരണകക്ഷിയിലെ തമ്മിലടി നിര്‍ത്തി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments