പിണ്ണാക്കനാട് മൈലാടി എസ്. എച്ച് കോൺവെന്റ്റിലെ സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതി സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. സിസ്റ്റർ ജോസ് മരിയയെ ( 75) പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്.
2015 ഏപ്രിൽ 17 നായിരുന്നു സംഭവം. പ്രതിഭാഗത്തിനായി ഷെൽജി തോമസും പ്രോസിക്യൂഷനായി ഗിരിജയും ഹാജരായി. പാലായിലെ സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ തിരുവന്തപുരം സെൻട്രൽ ജയിൽ തടവിൽ കഴിയുകയാണ് പ്രതി സതീശ് ബാബു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments