Latest News
Loading...

അപകടങ്ങളിൽ 5 പേർക്ക് പരിക്ക്



റോ‍‍ഡരികിൽ കൂടി നടന്നു പോകുന്നതിനിടെ സെയിൽസ് വാഹനം ഇടിച്ചു വീഴ്ത്തി പരുക്കേറ്റ പൂഞ്ഞാർ സ്വദേശികളായ ടെറിൻ അലക്സ് ( 50) , മകൾ ആൻ മരിയ ടെറിൻ ( 18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ പാലാ സാന്തോം കോംപ്ക്സിനു സമീപത്തു വച്ചായിരുന്നു അപകടം.



 ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ മേലുകാവ് പാണ്ടിയമ്മാവ് സ്വദേശി ജോമോൻ ജോസഫിനെ ( 33) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30യോടെ മേലുകാവ് ഭാ​ഗത്തു വച്ചായിരുന്നു അപകടം.




കാറും പിക്ക് അപ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ കാറിൽ യാത്ര ചെയ്തിരുന്ന തൃശൂർ പുതുക്കാട് സ്വദേശിനി എൽസി ജോസഫനെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5.30യോടെ പാലാ പൊൻകുന്നം റൂട്ടിൽ പൈക ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു വിഴ്ത്തി ഗുരുതര പരുക്കേറ്റ അങ്കണവാടി അധ്യാപിക കണ്ണാടിയുറുമ്പ് സ്വദേശി ആശാലതയെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്നാനി ഭാഗത്ത് വച്ചായിരുന്നു അപകടം

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments