Latest News
Loading...

മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്ക്




 ജില്ലയുടെ കിഴക്കൻ മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതു പര്യടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പുസ്തകം നൽകി ഉദ്‌ഘാടനം ചെയ്തു.   

 ചുട്ട് പൊള്ളുന്ന ചൂടിനുംമേലെയായിരുന്നു ഓരോ സ്വീകരണ കേന്ദ്രത്തിലെയും ആവേശം. കൊന്നപൂക്കൾ വിതറിയും താളമേളമൊരുക്കിയും ഉത്സവംപോലെ ജനം സ്ഥാനാർഥിക്കൊപ്പം അണി ചേർന്നു . 
സ്ഥാനാർഥി നേരിട്ട് കാണാനും പരിചയം പുതുക്കാനും ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തുന്നത് രാഷ്‌ടിയഭേദമില്ലാതെ വൻ ജനാവലി. ബാൻഡ് മേളവും മുത്തുക്കുടയും പൂക്കുടയും വർണബലൂണുകളുമായി പാതയോര ങ്ങളിൽ തടിച്ചുകൂടുന്ന ആബാലവ്യദ്ധം ജനവും സ്നേഹ വായ്‌പോടെയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. 


തീക്കോയി പഞ്ചായത്തിലെ ഒറ്റയീട്ടിയിൽ നിന്നും ആരംഭിച്ച പര്യടനം, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളിലെ വിവിധ സ്വീകരണങ്ങൾക് ശേഷം പാറത്തോട് പഞ്ചായത്തിലെ ചോറ്റിയിൽ അവസാനിച്ചു.

എൽ ഡി എഫ് നേതാക്കളായ കെ ജെ തോമസ്, രാജു എബ്രഹാം, ജോയി ജോർജ്, രമ മോഹൻ, കെ രാജേഷ്, ഷമീം അഹമദ്, തങ്കമ്മ ജോർജ്കുട്ടി, കുര്യാക്കോസ് ജോസഫ്, ശുഭേഷ് സുധാകരൻ, അഡ്വ.സാജൻ കുന്നത്ത് എന്നിവർ സ്ഥാനാർഥിയോക്കൊപ്പമുണ്ടായിരുന്നു. 





വിവിധ കേന്ദ്രങ്ങളിൽ അഡ്വ.വി എൻ ശശിധരൻ, രമേഷ് ബി വെട്ടിമറ്റം, തോമസ് മാത്യു, ടി മുരളി, കെ ശശി, ടി എസ് സിജു, കെ പി മധുകുമാർ, റെജി ജേക്കബ്, ഐസക്ക് ഐസക്ക്, മിഥുൻ ബാബു, ശുഭേഷ് സുധാകരൻ, എം ജി ശേഖരൻ, ഇ കെ മുജീബ്, ഷമ്മാസ് ലത്തീഫ്, അഡ്വ.സാജൻ കുന്നത്ത്, പി കെ പ്രദീപ്‌, റജീന റഫീഖ്‌, കെ ആർ അമീർഖാൻ, ജോഷി മൂഴിയാങ്കൽ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഗീത നോബിൾ, രജനി സുധാകരൻ, വിജി ജോർജ്, ജോർജ് മാത്യു എന്നിവർ സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments