Latest News
Loading...

വാഗമൺ കുരിശുമലയിൽ കുരിശിന്റെ വഴി



വാഗമൺ കുരിശുമലയിൽ 50 നോമ്പിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ മാർച്ച് 1-ാം തിയതി കുരിശിന്റെ വഴിക്ക് പാലാ രൂപതയിലെ മണിയംകുന്ന്, അടുക്കം ഇടവകകൾ നേതൃത്വം നൽകി. മണിയംകുന്ന് ഇടവക വികാരി ഫാ. ജോർജ് തെരുവിൽ കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി. 


രാവിലെ 9 മണിക്ക് അരംഭിച്ച ആഘോഷമായ കുരിശിൻ്റെ വഴി 10:15 ന് സമാപിച്ചു. രാവിലെ 10:30 ന് മലമുകളിൽ അടുക്കം പള്ളിവികാരി ഫാ. ദവസ്യച്ചൻ വട്ടപ്പലം വി. കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. വാഗമൺ പള്ളിവികാരി ഫാ. ആൻ്റണി വാഴയിൽ എന്നിവർ സന്നിഹിതരായിരുന്നു




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments