Latest News
Loading...

വിവിധ അപകടങ്ങളിലായി അഞ്ച് പേർക്ക് പരിക്ക്



പാലാ. നിയന്ത്രണം വിട്ട കാർ പഞ്ചറായി വഴിയിൽ കിടന്ന കാറിലും തുടർന്ന് കെ എസ് ആർടിസി ബസിലും ഇടിച്ചു പരുക്കേറ്റ കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ദമ്പതികൾ രാജു (74) ഭാര്യ മേഴ്സി (70) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കൊല്ലം - തേനി ദേശീയ പതയിൽ വാഴൂർ ഗവ. പ്രസിനു സമീപമായിരുന്നു അപകടം.

 


കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ പാലാ സ്വദേശി എബിയെ (38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ പാലാ - കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പ് ജംഗ്ഷനു സമീപമായിരുന്നു അപകടം





നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ പൈക സ്വദേശി എം. എം സജീവ് കുമാറിനെ (48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ പൈക ഭരണങ്ങാനം റൂട്ടിൽ ഇടമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments