Latest News
Loading...

ഇൻഡോർ ബാഡ്മിൻറൺ കോർട്ടിൻ്റെ ഉദ്ഘാടനം



തോടനാലിൽ നിർമാണം പൂർത്തീകരിച്ച ഇൻഡോർ ബാഡ്മിൻറൺ കോർട്ടിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് KV ബിന്ദു നിർവഹിച്ചു .  തോടനാല്‍ പന്നിയാമറ്റത്തു നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം  ജോസ്മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു. കൊഴുവനാല്‍  പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു മുഖ്യപ്രഭാഷണം നടത്തി.

 ബ്ലോക് പഞ്ചായത്തംഗം ജോസി പൊയ്കയിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജേഷ് B പഞ്ചായത്തംഗങ്ങളായ മെർലിൻ ജയിംസ്    ആനീസ് കുര്യൻ , മഞ്ജുദിലീപ് മുൻപഞ്ചായത്ത് പ്രസിഡൻ്റ് മേരിക്കുട്ടി ജോർജ്  ഷിബു മാവുങ്കൽ  ജോബി ഇരുപ്പക്കാട്ട് ആൻ്റണി വട്ടക്കുന്നേൽ സിബി പുറ്റനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. 


കൊഴുവനാല്‍ ബാഡ്മിന്റന്‍ ക്ലബ്ബാണ് കോർട്ടിൻ്റെ പരിപാലനം നിർവഹിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും ജോസ് മോൻ മുണ്ടയ്കൽ അനുവദിച്ച മുപ്പത്തിയഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് തോടനാലില്‍ ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ട് നിർമ്മിച്ചത്. 




250 രൂപയാണ് അംഗത്വഫീസ്.    പകല്‍ സമയങ്ങളില്‍ കുട്ടികള്‍ക്കും വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെയും വെളുപ്പിന് 5 മണി മുതല്‍ 8 വരെ മുതിര്‍ന്നവര്‍ക്കും ബാഡ്മിന്റന്‍ കളിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അവധിക്കാലങ്ങളില്‍ ബാഡ്മിന്റന്‍ പരിശീലനം ഉള്‍പ്പെടെയുള്ളവ ഈ കോര്‍ട്ടില്‍ നടത്തുമെന്നും  ജോസ്മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments