ഷാജി മഞ്ജരി എഴുതിയ ക്രൈം നോവലായ ഡാർക്ക് വെബ് മർഡർ ഓഫ് എ ടീച്ചർ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, ഈരാറ്റുപേട്ടയിൽ വച്ചുനടന്നു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പാലാ സെൻ്റ് തോമസ് കോളേജ് ടി.ടി.ഐ പ്രിൻസിപ്പൽ സണ്ണി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ,വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി. ഷാജു ജോസ് പുസ്തകം പ്രകാശനം ചെയ്തു.
സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പാല എം.ഡ് വിഭാഗം എച്ച്.ഒ.ഡി. ഡോ: മോളിക്കുട്ടി പുസ്തകം ഏറ്റു വാങ്ങി. സാഹിത്യകാരൻ സിബുവെച്ചൂർ പുസ്തകപരിചയം നടത്തി. ടി.വി.ഹരികുമാർ,ഷാമിന സുരേഷ് എം.എൻ. ഹരികുമാർ, പ്രിയ. എസ്. ദാസ്, ദീപ സുധാകർ , ഡിയോൽ റോയി എന്നിവർ ആശംസകൾ അർപ്പിച്ചു. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട പ്രിൻസിപ്പാൾ റോസ്ലിറ്റ് മൈക്കിൾ സ്വാഗതവും ഗ്രന്ഥകർത്താവ് ഷാജി മഞ്ജരി നന്ദിയും പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments