Latest News
Loading...

കളം നിറഞ്ഞ് തോമസ് ഐസക്




 എം.പി ആയി തെരഞ്ഞെടുക്കപ്പെട്ടാൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുമെന്ന് പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്ക് പറഞ്ഞു. ബുധനാഴ്ച്ച തിരുവല്ല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പര്യടനത്തിൻ്റെ ഭാഗമായി തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ എത്തി വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദ്ദേഹം. കോഴ്സ് പൂർത്തിയാക്കുമ്പോൾ തന്നെ ജോലി ലഭിക്കുന്ന രീതിയിൽ സ്കിൽ ട്രെയിനിംഗിന് പ്രാധാന്യം നൽകും. ഇത്തരത്തിൽ കൃത്യമായ അജണ്ട മുന്നോട്ട് വെച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരുവല്ല മർത്തോമ കോളേജിൽ എത്തിയ സ്ഥാനാർത്ഥിയെ വിദ്യാർത്ഥികൾ പച്ചക്കറി നല്കിയാണ് വരവേറ്റത്. 



തെരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായി ധാരാളം അഗ തി മന്ദിരങ്ങൾ സന്ദർശിക്കുന്നതല്ലെയെന്നും അതിലേതെങ്കിലും ഒരു സ്ഥാപനത്തിന് നൽകാനാണെന്നും പറഞ്ഞു കൊണ്ടാണ് വിദ്യാർത്ഥികൾ കൃഷി ചെയ്ത പച്ചക്കറികൾ സ്ഥാനാർത്ഥിക്ക് കൈമാറിയത്. കിഫ്ബി. ഇ ഡി യുടെ അന്വേഷണം തുടങ്ങി വിവിധ ചോദ്യങ്ങൾ മുഖാമുഖത്തിൽ വിദ്യാർത്ഥികൾ ചോദിച്ചു. ഇ ഡി യെ ഭയക്കുന്നില്ലെന്നും അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമമായും നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി. രാവിലെ കവിയൂരിൽ നിന്നുമായിരുന്നു പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത് പി. ആർ .ഡി .എസ് ബിലിവേഴ്സ് ചർച്ച്. പെന്തകോസ്ത് കൺവൻഷൻ നഗറുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. എൽ ഡി എഫ് നേതാക്കന്മ്മാരായ മാത്യു ടി തോമസ് എം.എൽഎ, അഡ്വ: ആർ സനൽകുമാർ. അലക്സ് കണ്ണമല . ഫ്രാൻസിസ് വി ആൻ്റണി. പ്രമോദ് ഇളമൺ. സതിശ്കുമാർ.പി.എസ്റെജി തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പം ഉണ്ടായിരുന്നു.




 ഡോ:തോമസ് ഐസക്കിൻ്റെ മണ്ഡലപര്യടനത്തിന് ഏപ്രിൽ ഒന്നിന് തുടക്കം കുറിക്കുവാൻ പാർലമെൻ്റ് മണ്ഡലം എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ഏപ്രിൽ 1 ന് തിരുവല്ല നിയോജക മണ്ഡലത്തിലാണ് ആദ്യ പര്യടനം ആരംഭിക്കുക. 2 ന് കാഞ്ഞിരപള്ളി 3 ന് പുഞ്ഞാർ 4 ന് കോന്നി 5 ന് ആറന്മുള 6 ന് റാന്നി 7 ന് അടൂർ 8 ന് റാന്നി 9 ഗവി 10 ന് ആറന്മുള 11 ന് കോന്നി 12 തിരുവല്ല. 13 അടൂർ 14 പൂഞ്ഞാർ 15കാഞ്ഞിരപ്പള്ളി 16കോന്നി 17 ആറന്മുള 18 തിരുവല്ല 19 അടൂർ 20റാന്നി 21കാഞ്ഞിരപള്ളി 22 ന് പൂഞ്ഞാർ മണ്ഡലത്തിൽ സമാപിക്കും. പാർലമെൻ്റ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ചിറ്റയം ഗോപകുമാറിൻ്റെ അദ്ധ്യഷതയിൽ ചേർന്ന യോഗം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. രാജു ഏബ്രഹാം. അഡ്വ : കെ അനന്തഗോപൻ. അലക്സ് കണ്ണമല . എ പത്മകുമാർ. ഓമല്ലൂർ ശങ്കരൻ. ഡി. സജി. സുമേഷ് ഐശ്വര്യ. എം.വി. സഞ്ജു, ഷാഹുൽ ഹമീദ് . മാത്യൂസ് ജോർജ്.സജി അലക്സ്. രാജു നെടുവമ്പുറം.കെ.ഐ ജോസഫ്. പി.ആർ ഗോപിനാഥൻ. മനോജ് മാധവശ്ശേരിൽ. സീതത്തോട് മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

 ഡോ:തോമസ് ഐസക്ക് മാർച്ച് 30 ന് നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ 9.30 ന് കണ്ണൻകര അബാൻ ടവറിന് സമീപത്തുനിന്നും എൽഡിഎഫ് നേതൃത്വത്തിൽ പ്രകടനമായി കളക്ട്രറ്റ് പടിക്കൽ എത്തിയ ശേഷമായിരിക്കും സ്ഥാനാർത്ഥി മുഖ്യ വരണാധികാരി ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ മുൻപാകെ പത്രിക സമർപ്പിക്കുകയെന്ന്  പാർലമെൻ്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡണ്ട് ചിറ്റയം ഗോപകുമാറും സെക്രട്ടറി രാജു ഏബ്രഹാം എക്സ് എം.എൽ.എ യും അറിയിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments