Latest News
Loading...

കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു





പാലാ രാമപുരം റോഡിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് റോഡ് സൈഡിലെ മൺ ഭിത്തിയിൽ ഇടിച്ചു കയറി. രാവിലെ ഏഴരയോടെ ചിറ്റാർപള്ളി ജംഗ്ഷന് സമീപമായിരുന്നു അപകടം. പൊൻകുന്നത്തുനിന്നും സുൽത്താൻബത്തേരിക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. 



അപകടത്തിൽ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. പരുക്കേറ്റ കടപ്ലാമറ്റം സ്വദേശി ജോൺസണെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments