പാല: എംപി ഫണ്ട് വിനിയോഗിച്ചപ്പോൾ പരിഗണിച്ചത് സാധാരണക്കാരുടെ താൽപര്യങ്ങൾ മാത്രമെന്ന് തോമസ് ചാഴികാടൻ എം പി. ചെറിയ തുകയുടെ പ്രവർത്തികൾ മുതൽ വലിയ തുകയുടെ പദ്ധതികൾ വരെ എംപി ഫണ്ടിൽ ഉൾപ്പെടുത്താനായത് നേട്ടമായെന്നും എം പി പറഞ്ഞു. എം.പി ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ഇടപ്പാടി-പാലോലി - കുന്നേൽ ഭാഗം റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം.
ഗ്രാമ പഞ്ചായത്തംഗം ജോസുകുട്ടി അമ്പലമുറ്റം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ആനന്ദ് ചെറുവള്ളിൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടി ആർ ശിവദാസ്, ടോമി മാത്യു, പ്രേംജി നിരപ്പേൽ, ടോമിച്ചൻ കുഴിമറ്റം, ബിജു നടുവക്കുന്നത്ത്, ജോസ് വേലംകുന്നേൽ എന്നിവർ സംസാരിച്ചു. എംപി ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ മുടക്കിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments