പാല നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് മൂന്നാംതീയതി നടക്കാനാരിക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് വൈകുന്നേരത്തോടെ തീരുമാനമാകും. ഇന്ന് ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകും. ഷാജു വി തുരുത്തന്‍ ചെയര്‍മാനാകുമെന്നതില്‍ മാറ്റമുണ്ടാകില്ലെന്നിരിക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നത് നടപടിക്രമം മാത്രമാണ്. അതേസമയം, വി.സി പ്രിന്‍സ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചത് വിവാദമായി.
കഴിഞ്ഞ ദിവസമാണ് വി.സി പ്രിന്‍സ് സ്ഥാനാര്‍ത്ഥിയാകും എന്ന തരത്തില്‍ വാര്‍ത്ത പരന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം പ്രിന്‍സിനെ സ്ഥാനാർത്ഥിയാക്കാം എന്ന് തീരുമാനിച്ചിരുന്നു. പിന്നീട് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥിത്വത്തില്‍ താത്പര്യം അറിയിച്ചു. ഇതിന് പിന്നാലെയാണ് വി.സി പ്രിന്‍സ് ആണ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രിൻസ് തന്നെയാണ് ഇത്തരത്തിൽ വാർത്താ കുറിപ്പ് നല്കിയത്.
തുടര്‍ന്ന് ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ്, ഇത്തരത്തില്‍ തീരുമാനമെടുത്തിട്ടില്ല എന്ന് കാട്ടി വാര്‍ത്താകുറിപ്പിറക്കി. നേതാക്കള്‍ തീരുമാനം അറിയിക്കുംമുന്‍പേ വാര്‍ത്ത വന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ വലിയ അതൃപ്തി പ്രകടിപ്പിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി കൂടി തീരുമാനിച്ചതാണ് വാര്‍ത്തയായി പുറത്തുവന്നതെന്നാണ് മറുഭാഗത്തിന്റെ ന്യായീകരണം. പാര്‍ലമെന്റ് സീറ്റില്‍ ആഗ്രഹം പ്രകടിപ്പിച്ച സജി മഞ്ഞക്കടമ്പലിന് സാധ്യത മങ്ങിയതോടെയാണ് നഗരസഭയില്‍ മല്‍സരത്തിന് ജോസഫ് ഗ്രൂപ്പിന് ആഗ്രഹം തോന്നിയതെന്നാണ് ഒരുഭാഗം കോണ്‍ഗ്രസുകാരുടെ നിലപാട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments