Latest News
Loading...

തിടനാട്-പാതാഴ-കൊണ്ടൂർ റോഡ് തകർന്നു



തിടനാട് ഗ്രാമപഞ്ചായത്തിൽ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി പ്രകാരം  മൂന്നു കോടി രൂപയോളം മുടക്കി നിർമ്മിച്ച തിടനാട്-പാതാഴ-കൊണ്ടൂർ റോഡ് തകർന്നു.  2020 ൽ പണി പൂർത്തീകരിക്കുകയും, ഇതിൻറെ അറ്റകുറ്റപ്പണികൾ 2025 വരെ കോൺട്രാക്ടർ നിർബന്ധമായും നടത്തണമെന്നാണ് കരാർ വ്യവസ്ഥ. എന്നാൽ അഴിമതി നിറഞ്ഞ ഈ തട്ടിക്കൂട്ട് റോഡ് നിർമ്മാണത്തിന് ശേഷം എല്ലാ വർഷവും റോഡ് തകരുകയാണ്.  



ബിജെപി മുമ്പ് സമരം നടത്തിയപ്പോൾ കോൺട്രാക്ടർ ഒരു തവണ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ വീണ്ടും റോഡ് തകർന്നിരിക്കുകയാണ്.  
2025 വരെ കാലാവധിയുള്ള ഈ റോഡ് എത്രയും വേഗം നല്ല രീതിയിൽ അറ്റകുറ്റപ്പണി പൂർത്തീകരിച്ചില്ലെങ്കിൽ ബിജെപി വീണ്ടും ശക്തമായ സമരവുമായി രംഗത്തു വരുമെന്ന് ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ശ്രീകാന്ത് എം എസ്, ജനറൽ സെക്രട്ടറി ഉണ്ണി മുകളെൽ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു...



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments