ഈരാറ്റുപേട്ട ചരിത്ര വഴികളിലൂടെ 84 വർഷം പൂർത്തിയാക്കി ഈരാറ്റുപേട്ടയിലെ ജനങ്ങൾക്ക് അക്ഷര വെളിച്ചം നൽകി വിജ്ഞാനത്തിൻ്റെ പടവുകളിലേക്ക് കൈപിടിച്ചുയർത്തിയ ഈരാറ്റുപേട്ട ഗവൺമെൻ്റ് മുസലിം എൽ പി. സ്കൂൾ അധ്യാ പക-രക്ഷാകർത്യ സംഗമവും 2024 മാർച്ച് 1,2 തീയതികളിൽ നടക്കും.
ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്‌ദുൽ ഖാദർ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്ന യോഗത്തിൽ പട്ടുറുമാൽ ഫെയിം കുമാരി അസ്‌നാ ഖാൻ മുഖ്യാതിഥിയാവുകയും തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്ററിൻ്റെ പ്രതിനിധി സലിംകളത്തി പടി യുടെ ലഹരി വിരുദ്ധ ഏകാഭിനയവും, എൽ.എസ്.എസ്. സ്കോ ളർ ഷിപ്പിന് അർഹരായ കുട്ടികളൾക്ക് ആദരവും നൽകും.
യോഗത്തിൽ പി.റ്റി.എ പ്രസിഡണ് അനസ് പീടിയേക്കൽ , ഹെഡ്മാസ്റ്റർ മാത്യു ജോസഫ് സ്കൂൾ ലീഡർ ആമിന പി.എസ് സ്റ്റാഫ് സെക്രട്ടറി യാസീൻ എ യു സീനിയർ അസിസ്റ്റൻ്റ് മിനിടിച്ചർ തുടങ്ങിയവർ സംസാരിക്കും
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments