അരുവിത്തുറ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷിക ദിനാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ഷാജി മാത്യുവിനും സാമൂഹ്യശാസ്ത്ര അധ്യാപകൻ ജോമോൻ മാത്യുവിനും (ജനുവരി 9) ചൊവ്വാഴ്‌ച രാവിലെ10.30 ന് സെൻ്റ് ജോർജ് ചർച്ച് പാരീഷ് ഹാളിൽ വച്ച് യാത്രയയപ്പ് നൽകും.
സ്‌കൂൾ മാനേജർ വെരി.റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അധ്യക്ഷത വഹിക്കും. സെബാസ്റ്റൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാലാ രൂപത കോർപറേറ്റ് സെക്രട്ടറി ഫാ.ബർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണവും പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് മംഗലത്ത് അനുഗ്രഹപ്രഭാഷവും നടത്തും.
ഉച്ചകഴിഞ്ഞ് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments