Latest News
Loading...

KSTA സംസ്ഥാന അധ്യാപക കായിക മേള ഞായറാഴ്ച



 കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന അധ്യാപക കായിക മേള ഞായറാഴ്ച പാലായില്‍ നടക്കും. 14 ജില്ലകളില്‍ നിന്നായി 800 ഓളം അധ്യാപകര്‍ കായിക മേളയില്‍ മത്സരിക്കും.  32 ഇനങ്ങളില്‍ അതലറ്റിക്‌സ് മത്സരങ്ങളും 4 ഗയിംസ് മത്സരങ്ങളും നടക്കും. 40 വയസ്സിനു മുകളിലും താഴെയുമായി 2 വിഭാഗങ്ങളായിട്ടാണ് അതലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുക.  അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ രാവിലെ 6 മണിക്ക് ആരംഭിക്കും. പാലാ മുനിസിപ്പല്‍ സ്റ്റേഡിയം, സെന്റ് തോമസ് കോളേജ് ഗ്രൗണ്ട്, കാര്‍മ്മല്‍ സ്‌കൂള്‍ ഗ്രൗണ്ട്, പ്‌ളാശനാല്‍ സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളായാണ് മത്സരങ്ങള്‍ നടക്കുക. 





9 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അധ്യക്ഷത വഹിക്കും. ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എന്‍.ടി ശിവരാജന്‍, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കെ.പി തോമസ് മാഷ്, മുനിസിപ്പല്‍  കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം, കലാകായിക കമ്മിറ്റി കണ്‍വീനര്‍ കെ.വി ബെന്നി തുടങ്ങിയവര്‍ പ്രസംഗിക്കും. 





വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ സിജി പ്രസാദ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ടി.ശിവരാജന്‍ സമ്മാനദാനം നടത്തും.ജനറല്‍ കണ്‍വീനര്‍ കെ.വി.അനീഷ് ലാല്‍, കായിക മേള ജോയിന്റ് കണ്‍വീനര്‍ വി.കെ ഷിബു. എന്നിവര്‍ പ്രസംഗിക്കും. 

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.വി അനീഷ് ലാല്‍, സംസ്ഥാന സമിതി അംഗം അനിതാ സുശീല്‍, ജില്ല ജോ. സെക്രട്ടറിമാരായ പ്രവീണ്‍ പി.ആര്‍, രാജ് കുമാര്‍ ആര്‍., സംസ്ഥാന കൗണ്‍സില്‍ അംഗം ലിജോ ആനിത്തോട്ടം എന്നിവര്‍ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments