Latest News
Loading...

വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി



കിടങ്ങൂരിന് സമീപം വൈദ്യുതി ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഏറ്റുമാനൂർ റൂട്ടിൽ കട്ടച്ചിറയ്ക്ക് സമീപമാണ് സംഭവം. 

ഈരാറ്റുപേട്ട അമ്പാറനിരപ്പ് സ്വദേശി പ്രദീപ് ആണ് ടവറിന് മുകളിൽ കയറിയിരിക്കുന്നത് എന്നാണ് വിവരം. ഇതിനു മുമ്പും ഇയാൾ വൈദ്യുതി ടവറിൽ കയറി ഭീഷണി മുഴുക്കിയിരുന്നു.

 



പാലായിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും വിവിധ കെഎസ്ഇബി ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരും പാലായിൽ നിന്നുള്ള kseb exe engr അടക്കമുള്ളവരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കിടങ്ങൂർ പോലീസും സ്ഥലത്തുണ്ട്.



ഇയാളുടെ തിരിച്ചറിയൽ രേഖകൾ മോഷണം പോയെന്നും ജീവിക്കാൻ മന്ത്രിയുടെ ഉറപ്പു വേണമെന്ന് ആണ് ആവശ്യപെടുന്നത്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments