Latest News
Loading...

നന്‍മക്കൂട്ടത്തിനും ടീം എമര്‍ജന്‍സിക്കും ആദരവ്



ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഹെലന്‍ എന്ന വിദ്യാര്‍ത്ഥിക്ക് വേണ്ടി രണ്ട് ദിവസം സ്വജീവന്‍മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ടീം നന്മക്കൂട്ടത്തെയും ടീം എമര്‍ജന്‍സിയെയും ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന  സംഗമത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് വേരനാനി അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ സെബാസ്റ്റ്യന്‍ ടീം അംഗങ്ങള്‍ക്ക് മോമെന്റോ നല്‍കി ആദരിച്ചു



കേരളത്തില്‍ അങ്ങോളം ഇങ്ങോളം രക്ഷാപ്രവര്‍ത്തന ദൗത്യവുമായി പോകുന്ന ഇരു സംഘടനാ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണെന്ന്  ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.  ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ലിന്‍സി സണ്ണി, എല്‍സമ്മ ജോര്‍ജ്, അനുമോള്‍ മാത്യു, പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യു, ടീം നന്മ കൂട്ടം പ്രസിഡണ്ട് ഷാജി കെ കെ പി, ജനറല്‍ സെക്രട്ടറി ഹാഷിം ലബ്ബ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷെല്‍ഫി ജോസഫ് , ഫൈസല്‍ ഫൈസി, ടീം എമര്‍ജന്‍സി പ്രസിഡന്റ് അഷ്‌റഫ്കുട്ടി, നൗഷാദ് അത്തപ്പന്‍, ജോഷി മൂഴിയാങ്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments