Latest News
Loading...

പഠന കാലത്തെ പത്ര വായന എന്നെ ശാസ്ത്രജ്ഞയാക്കി



 
പാലാ - ചെറുപ്പം മുതൽ പത്ര വായനയിലൂടെ കിട്ടിയ ശാസ്ത്ര കൗതുകമാണ് ശാസ്ത്രജ്ഞയാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ചന്ദ്രയാൻ മൂന്നിൻ്റെ ദൗത്യത്തിൽ പങ്ക് വഹിച്ച ഐഎസ്ആർഒ (ബാംഗ്ലൂർ)സീനിയർ സയൻ്റിസ്റ്റ് ലിറ്റി ജോസ് പറഞ്ഞു. പാലാ സഫലം 55 പ്ലസ്സിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
ബഹിരാകാശ രംഗം ഇന്ന് മത്സരത്തിൻ്റെതാണ്. 



ചന്ദ്രയാൻ മൂന്നിൻ്റെ വിജയത്തോടെ ബഹിരാകാശ രംഗത്ത് രാജ്യം വിജയക്കുതിപ്പിലാണ്.സാമ്പത്തിക മുന്നേറ്റവും ചെറുപ്പക്കാരുടെ എണ്ണത്തിലുള്ള കരുത്തും ഈ മേഖലയെ കീഴടക്കാൻ രാജ്യത്തെ പ്രപ്തമാക്കും.മിടുക്കരായ വിദ്യാർത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആകർഷിക്കുവാൻ അധ്യാപകരും വിദ്യാർത്ഥികളും കൂടുതൽ ശ്രദ്ധിക്കണമെന്നും ലിറ്റി ജോസ് പറഞ്ഞു.
കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഫലം മാസിക എഡിറ്റർ രവി പുലിയന്നൂർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ, പി.എസ്.മധുസൂദനൻ, അഡ്വ.സന്തോഷ് മണർകാട്,ജോസ് എട്ടൊന്നിൽ, അലക്സ് മേനാമ്പറമ്പിൽ,എസ്.ശങ്കര കൈമൾ,ഉഷാ ശശിധരൻ,സുഷമ രവീന്ദ്രൻ,ജോയ് തോമസ് പ്ലത്തോട്ടം,കെ. കെ.സുകുമാരൻ, രമണിക്കുട്ടി,മോഹനൻ,സഞ്ജീവ്,പി. സി.ജോസ് എന്നിവർ പ്രസംഗിച്ചു.സഫലത്തിലെ മുതിർന്ന അംഗങ്ങൾ ചേർന്ന് ലിറ്റി ജോസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments