Latest News
Loading...

ജൂബിലി തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി.



പാലാ ടൗണ്‍ കപ്പേളയില്‍ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി. വൈകീട്ട് നടന്ന ചടങ്ങില്‍  പാലാ കത്തീഡ്രല്‍ വികാരി ഫാദര്‍ ജോസ് കാക്കല്ലില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ളാലം പള്ളിയില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് തിരുനാള്‍ പതാക പ്രദക്ഷിണമായി ജൂബിലി കപ്പെളയിലെത്തിച്ചത്. 




പാലായ്ക്ക്  ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളുമായാണ് ജൂബലി തിരുനാള്‍ എത്തുന്നത്. ഡിസംബര്‍ 8 നാണ് പ്രധാന തിരുനാളാഘോഷം. എട്ടാം തീയതിയിലെ തിരുനാള്‍ ചടങ്ങുകള്‍ രാവിലെ എട്ടര മുതല്‍ മീനച്ചില്‍ ന്യൂസ്സിന്റെ ഫേസ്ബുക്ക് പേജിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യും

കൊടിയേറ്റ്  വീഡിയോ കാണാം


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments