Latest News
Loading...

പാലാ നഗരസഭ വർക്കിംഗ് വുമൻസ് ഹോസ്റ്റലിന് ശാപമോക്ഷം



 പാല നഗരസഭയുടെ ഉടമസ്ഥതയിൽ കിഴതടിയൂരിൽ പ്രവൃത്തിച്ച് വന്നിരുന്ന വർക്കിംഗ് വുമൻസ് ഹോസ്റ്റൽ പഴയ പൗഡിയിലേയ്ക്ക് തിരിച്ചു വരുന്നു. പാലാ നഗര സഭയിലും പ്രാന്തപ്രദേശങ്ങളിലും ജോലി ചെയ്ത് വന്നിരുന്ന വനിതകൾക്കും വിവിധ ആവശ്യങ്ങൾക്കായി പാലായിൽ എത്തിച്ചേരുന്ന വനിതകൾക്ക്  കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള ഒരു സുരക്ഷിത കേന്ദ്രമായിരുന്നു വർക്കിംഗ് വുമൻസ് ഹോസ്റ്റൽ.




സിസ്റ്റേഴ്സിൻ്റെ നേത്യത്തിലാണ് ഇത് പ്രവൃത്തിച്ച് വന്നിരുന്നത്. എന്നാൽ സിസ്റ്റേഴ്സ് പിന്മാറിയതിനു ശേഷം വർഷങ്ങളായി അടഞ്ഞ്  കിടക്കുകയായിരുന്നു. ഇത് മൂലം പരിമിത വരുമാനക്കാരായ വനിതകൾക്കും പാലായിൽ ജോലിക്ക് എത്തുന്ന വനിതകൾക്കും വലിയ തുക മുടക്കി സ്വകാര്യ ഹോം സ്റ്റേകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.


പ്രവർത്തനരഹിതമായി കിടന്നിരുന്നതിനാൽ വിശാലമായ 3 നില കെട്ടിടവും നശിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇത് മെയിൻ്റസ് നടത്തുന്നതിന് 15 ലക്ഷം രൂപ ഈ വർഷത്തെ പ്രൊജക്ടിൽ അനുവദിച്ച് ടെൻഡർ ചെയ്ത് മെയിൻ്റസ് ആരംഭിച്ചു കഴിഞ്ഞതായി ചെയർ പേഴ്സൺ ജോസിൻ ബിനോ , വൈസ് ചെയർ പേഴ്സൺ സിജി പ്രസാദ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ബിന്ദു മനു, ഷാജു തുരുത്തൻ, മായാ പ്രദീപ്, ബിജി ജോജോ , മുൻ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര എന്നിവർ അറിയിച്ചു.

പണികൾ പൂർത്തികരിച്ച് കഴിഞ്ഞാലുടൻ  വർക്കിംഗ് വുമൻസ് ഹോസ്റ്റൽ പ്രവർത്തനം പുനരാംരഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്ന താണെന്ന് ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments