Latest News
Loading...

വ്യത്യസ്തമായ പുൽകൂട് : ബേത് ഗസ




അരുവിത്തുറ പള്ളിയിലെ ഈ വർഷത്തെ പുൽകൂട് -'ബേത് ഗസ' പള്ളിയങ്കണത്തിൽ വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു. 360 ഡിഗ്രിയിൽ കാണാൻ പറ്റുന്ന, വ്യത്യസ്തമായ രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്ന ഒരു പുൽകൂടാണ് ഇത്തവണ കാണികൾക്ക് കൗതുകരമായി കാഴ്ച വെച്ചിരിക്കുന്നത്. 



സാദാരണ നിർമിധികളായ മലയും പുഴയും മണലാരണ്യവും കുഞ്ഞു കൊട്ടാരങ്ങളും അല്ലാണ്ട് പുതിയ ആശയ ആവിഷ്കാരം പോലെ ഒരു കിളിക്കൂടിന്റെ രൂപത്തിൽ, ഒരു മുട്ട വിരിയുന്ന രീതിയിൽ ആണ് അതിന്റെ രൂപരേഖ. ചരിത്ര പ്രസിദ്ധമായ അരുവിത്തുറ പള്ളിയിൽ, പാലാ രൂപതയിൽ തന്നെ ഇന്നേവരെ ഒരു ദേവാലയങ്ങളിലും കാണാത്ത തരത്തിലുള്ള ഒരു പുൽകൂടാണ് ഇത്തവണ നിർമിച്ചിരിക്കുന്നത്.



 SMYM അരുവിത്തുറ യൂണിറ്റ് അം ഗാംകളായ ആനന്ദ് ജോസഫ് , ജെസ്വിൻ ജോസിറ്റ്, ആൽബിൻ മാത്യു, എബിൻ അബ്രഹം, അലക്സ്‌ മാനുൽ, സെബിൻ ജെയിംസ്, ഡോൺ ജോസഫ്, മാമ്മൻ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബേത് ഗസ-യുടെ നിർമാണം. പുൽകൂട് നിർമാണത്തിന് എല്ലാവിധ പിന്തുണയും നൽകിയത് അരുവിതുറ പള്ളിയുടെ വികാരി ഫാ. അഗസ്റ്റിൻ പാലക്കപ്പറമ്പിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, ഫാ. ജോയൽ പണ്ടാരപറമ്പിൽ, ഫാ. ജോസഫ് കദളിയിൽ, ഫാ. സെബാസ്റ്റ്യൻ നടുത്തടം , ഡീക്കൻ ജയിമോൻ, ഡീക്കൻ മാത്യു, കൈക്കാരന്മാരായ തോമസ് കുന്നാക്കാട്ട്, ജോസ് കരൊറ്റുപുള്ലോലിൽ ,പ്രിൻസ് പോർക്കാട്ടിൽ, ടോം പെരുനിലത്ത് തുടങ്ങിയവർ ആണ്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments