Latest News
Loading...

തൈബൂസ 2k23- യുവജന സംഘടനയുടെ വാർഷികവും IGNITE -ന്റെ 15ആം ഭാഗവും.


മേലുകവുമറ്റം SMYM യൂണിറ്റിന്റെ വാർഷികവും മാസംതോറും നടത്തിവരുന്ന IGNITE -യുവജനക്കൂട്ടായ്മയുടെ 15ആം ഭാഗവും സംയുക്തമായി 'തൈബൂസ 2k23' എന്ന പേരിൽ  നടത്തപ്പെട്ടു. A യൂണിറ്റ് പ്രസിഡന്റ് കെവിൻ ചാക്കോ പിണക്കാട്ട് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.  





മേലുകാവുമറ്റം സെന്റ്.തോമസ് ദേവാലയത്തിന്റെ വികാരിയും SMYM സംഘടനയുടെ രക്ഷാധികാരിയുമായ  റവ.ഡോ ജോർജ് കാരാംവേലിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം, പ്രശസ്ത സിനിമാതാരം ശ്രീ ചാലി പാലാ ഉദ്ഘാടനം ചെയ്തു. മിഷിണറി പ്രവർത്തനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പുരോഹിതൻ റവ. ഫാ.ടോം ഉഴുന്നാലിൽ പ്രേക്ഷിത സന്ദേശം നല്കുകയും, പയസ്മൗണ്ട് ഇടവക വികാരി റവ.ഫാ. ജോർജ് പാറക്കുന്നേൽ  അനുഗ്രഹപ്രഭാഷണം നല്കുകയും ചെയ്തു. 

യൂണിറ്റ് ഡയറക്ടർ റവ. ഫാ.അബ്രഹാം കുഴിമുള്ളിൽ,SMYM പാലാ രൂപതയുടെ പ്രസിഡന്റ് ശ്രീ തോമസ് ബാബു , B യൂണിറ്റ് പ്രസിഡന്റ് ഡോണ ബിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ കലാപരിപാടികളുമായി  SMYM അംഗങ്ങൾ കളം നിറഞ്ഞപ്പോൾ തൈബൂസ 2k23 കാണികൾക്ക് ആത്മീയഉണർവിന്റെയും ഉല്ലാസത്തിന്റെയും ദൃശ്യവിരുന്നായി മാറി.....

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments