കേന്ദ്ര - സംസ്ഥാന ടൂറിസം മാപ്പിൽ സ്ഥാനം പിടിച്ചതും മലയോര ടൂറിസം മേഖലകളുടെ ടൂറിസം സെൻ്റർ ആയി വളർന്നു വരുന്നതുമായ കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമപഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറയിലേയ്ക്കുള്ള 5.500 കി.മി റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ രാജ്യാന്തര നിലവാരത്തിൽ പണി പൂർത്തികരിച്ച പുതിയ മേലുകാവ് - പെരിങ്ങാലി - കനാൻ നാട് - ഇലവീഴാപൂഞ്ചിറ റോഡിൻ്റെ ഉദ്ഘാടന ദിവസം മുതൽ ഇലവീഴാപൂഞ്ചിറയിലേയ്ക്കും ഇല്ലിക്കകല്ലിലേയ്ക്കും എറണാകുളം, ആലപ്പുഴ എന്നി രണ്ട് കെ. എസ്. ആർ. റ്റി. സി. ഡിപ്പോകളിൽ നിന്ന് ബസ് സർവ്വീസ് ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സി. പി. ഐ (എം) മേലുകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അനൂപ്. കെ. കുമാർ, മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, ഇലവീഴാപൂഞ്ചിറ വാർഡ് മെംബർ ഷീബാമോൾ ജോസഫ്, ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി അനിൽ. പി. എസ് പൊട്ടം മുണ്ടയ്ക്കൽ, ആദിവാസി ക്ഷേമസമിതി കോട്ടയം ജില്ല വൈസ് പ്രസിഡൻ്റ് സാം അലക്സ് എന്നീവർ ചേർന്ന് ഗതാഗത മന്ത്രി. ആൻ്റണി രാജുവിനെ നേരിൽ കണ്ടാണ് നിവേദനം നല്കിയത്.
എറണാകുളം, ആലപ്പുഴ എന്നീ രണ്ട് ഡിപ്പോകളിൽ നിന്ന് മേലുകാവ് - പെരിങ്ങാലി - കനാൻ നാട് - ഇലവീഴാപൂഞ്ചിറ വഴി ഇല്ലിക്കകല്ലിലേയ്ക്കും ബസ് സർവ്വീസ് ആരംഭിക്കാൻ ഉള്ള ക്രമീകരണങ്ങൾ ആണ് വകുപ്പ് തലത്തിൽ ആലോചിക്കുന്നത്. ആലപ്പുഴ കെ. എസ്. ആർ. റ്റി. സി. ഡിപ്പോയിൽ നിന്ന് കോട്ടയം - പാലാ - ഭരണങ്ങാനം - ഈരാറ്റുപേട്ട - മേലുകാവുമറ്റം - കാഞ്ഞിരംകവല - മേലുകാവ് - പെരിങ്ങാലി - കനാൻ നാട് - ഇലവീഴാപൂഞ്ചിറ വഴി ഇല്ലിക്കകല്ലിലേയ്ക്കും, എറണാകുളം കെ. എസ്. ആർ. റ്റി. സി. ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ - തൊടുപുഴ - മുട്ടം - കാഞ്ഞിരംകവല - മേലുകാവ് - പെരിങ്ങാലി - കനാൻ നാട് - ഇലവീഴാപൂഞ്ചിറ വഴി ഇല്ലിക്കകല്ലിലേയ്ക്കും എത്തുന്ന രീതിയിൽ ആണ് ബസ് റൂട്ട് ക്രമീകരിക്കുന്നത്.
ഈ ബസ് സർവ്വീസ് ആരംഭിക്കുന്നതിലൂടെ ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രത്തിൻ്റെയും ഇല്ലിക്ക കല്ല് ടൂറിസ്റ്റ് കേന്ദ്രത്തിൻ്റെയും വളർച്ചയ്ക്കും ഈ മേഖലയിലുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട ജനങ്ങളുടെ പൊതുഗതാഗത സംവിധാനത്തിൻ്റെ വളർച്ചയ്ക്കും നാടിൻ്റെ സമഗ്ര വികസനത്തിനും വഴിതെളിയ്ക്കുന്നതായിരിക്കും. എറണാകുളം, ആലപ്പുഴ എന്നീ കെ. എസ്. ആർ. റ്റി. സി. ഡിപ്പോകളിൽ നിന്ന് കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി വളർന്നു വരുന്ന ഇലവീഴാപൂഞ്ചിറയിലേയ്ക്കും ഇല്ലിക്കകല്ലിലേയ്ക്കും ബസ് സർവ്വീസ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നിയമ നടപടികളും വളരെ അടിയന്തരമായി സ്വീകരിക്കുന്നതാണ് എന്ന് നിവേദന സംഘത്തിന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി.ആൻ്റണി രാജു ഉറപ്പ് നല്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments