ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുവാനും ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുക്കൾ ഗ്രാമതലത്തിൽ ഉറപ്പു വരുത്തുന്നതിനുമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നീലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നീലൂരിൽ സൺഡേ മാർക്കറ്റിനു തുടക്കമായി. നീലൂർ പള്ളി വികാരി ഫാ. ജോർജ് മടുക്കാവിൽ ന്റെ അധ്യക്ഷതയിൽ കടനാട് കൃഷി ഓഫീസർ മഞ്ജു ദേവി സൺഡേ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പി. എസ്. ഡബ്ലിയു. എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തി. പാലാ സാൻതോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ കട്ടക്കൽ, പഞ്ചായത്തു മെമ്പർമാരായ സെൻ സി പുതുപ്പറമ്പിൽ , ബിന്ദു ബിനു, സോണൽ കോഡിനേറ്റർ ജിഷാ സാബു , സോണി മാത്യു, ജസ്റ്റിൻ റോയി എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments