Latest News
Loading...

തിരുവാതിരകളി വഴിപാട് ഡിസംബർ 27 ന് നടക്കും



പാലാ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ തിരുവാതിരകളി വഴിപാട് ഡിസംബർ 27 ന് നടക്കും. കോട്ടയം ജില്ലയില്‍ തിരുവാതിരകളി ഒരു വഴിപാടായി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണ്. ഏഴുച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം.


ഉദ്ദിഷ്ടകാര്യസിദ്ധിക്കായി സ്ത്രീകള്‍ സമര്‍പ്പിക്കുന്ന തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധി  ടീമുകള്‍ ഓരോ വര്‍ഷവും എത്തിച്ചേരാറുണ്ട്. വഴിപാടിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർധിച്ചതിനാൽ ഇത്തവണ 20 ടീമുകൾക്കായി അവസരം പരിമിതപ്പെടുത്തിയിട്ടുണ്ട്.   ജാതി-മത ഭേദമന്യെ പാരമ്പര്യരീതിയില്‍ തിരുവാതിരകളി അഭ്യസിച്ചിട്ടുള്ള ആര്‍ക്കും തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാം. 




മണ്ഡലസമാപന ഉത്സവ ഭാഗമായി ഡിസംബര്‍ 27 ന് വൈകിട്ട് 5.30 നാണ് തിരുവാതിരകളി വഴിപാട് ആരംഭിക്കുന്നത്.   മികച്ച . അവതരണം  നടത്തുന്ന ആദ്യത്തെ മൂന്ന് ടീമുകള്‍ക്ക് യഥാക്രമം 10001, 5001, 2501 എന്നീ ക്രമത്തില്‍ ക്യാഷ് പ്രൈസും ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ പറഞ്ഞു.   പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകള്‍ നവംബര്‍ 15 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. 

27 ന് വൈകിട്ട് 5.30 ന് ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയും ഭാര്യ ഡോ. മഞ്ജരിയും ചേര്‍ന്ന് തിരുവാതിരകളി വഴിപാടിന് തിരിതെളിക്കും. കുട്ടികളുടെ തിരുവാതിരകളിയും മെഗാ തിരുവാതിരയും നടക്കും തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 9388797496, 9447309361, 9 ഫോണ്‍ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 

വാര്‍ത്താസമ്മേളനത്തില്‍ ടി.എൻ. സുകുമാരൻ നായർ,  ആര്‍. സുനില്‍ കുമാര്‍, സി.ജി. വിജയകുമാര്‍, ആര്‍. ജയചന്ദ്രന്‍ നായര്‍  എന്നിവര്‍ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments