കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ഓണേഴ്‌സ് അസ്സോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം നവംബര്‍ 5 ഞായറാഴ്ച നടക്കും. ഞായറാഴ്ച പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസ് ഹാളില്‍ വച്ച് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉഘാടനം നിര്‍വ്വഹിക്കും. ജോസ് കെ. മാണി എം.പി. മാണി സി. കാപ്പന്‍ എം. എല്‍. എ പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി അടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും.
.സന്തോഷ് മരിയസദനത്തെ ചടങ്ങില്‍ ആദരിക്കും. CEOA സംസ്ഥാന പ്രസിഡന്റ് .ജിജി കടവില്‍ സംസ്ഥാന സെക്രട്ടറി സമീര്‍ ബാബു. സംസ്ഥാന ട്രഷറര്‍ അനില്‍ പൗഡിക്കോണം, കോട്ടയം ജില്ലാ പ്രസിഡന്റ് സുബാഷ് , ജില്ലാ സെക്രട്ടറി അരുണ്‍ കുളമ്പള്ളില്‍ , ജില്ലാ ട്രെഷറര്‍ ബിജു കെ.എസ് എന്നിവരും സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സുബാഷ് പൈക,ജില്ലാ സെക്രട്ടറി അരുണ്‍ കുളമ്പള്ളില്‍, ജില്ലാ ട്രഷര്‍ ബിജു മോന്‍, കെ.എസ്, ജിനീഷ് കുടക്കച്ചിറ,വരുണ്‍ ഘോഷ്, ഷിനോയി കൊഴുവനാല്‍ എന്നിവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments