പാലാ: യുവജനങ്ങൾ കൃഷിയിൽ നിന്നകലുന്നുവെന്നു പറയപ്പെടുന്ന വേളയിൽ ചൂണ്ടച്ചേരി സെന്റ് ജോസഫ് എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർത്ഥികൾ വ്യത്യസ്ഥരാകുന്നു. പാലാ രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മുണ്ടുപാലം സ്റ്റീൽ ഇൻഡ്യാ കാമ്പസിനോടനുബന്ധിച്ച് നടത്തുന്ന മരച്ചീനി കൃഷിക്കായി നിലം ഒരുക്കി ഉടലെടുത്ത് കാർഷികരംഗത്തേക്ക് യുവതീ യുവാക്കൾ ഒന്നിച്ചു കടന്നുവരുന്ന സംഘകൃഷിയുടെ ഉദ്ഘാടനം കോളജ് chairman വികാരി ജനറളുമായ മോൺ. ജോസഫ് മലേപറമ്പിൽ നിർവ്വഹിച്ചു.
എഞ്ചിനീയറിങ്ങ് കോളജിലെ ബിരുദ വിദ്യാർത്ഥികളായ എൻ.എസ്.എസ് വോളണ്ടിയർമാരാണ് കാർഷിക രംഗത്ത് ശ്രദ്ധേയരായത്.പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷനായിരുന്നു. സ്റ്റീൽ ഇൻഡ്യാ ഡയറക്ടർ ഫാ.ജോസഫ് താഴത്തു വരിക്കയിൽ , കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ആന്റോ മാനുവൽ , ജേക്കബ് തോമസ്, അനുജ്യോതി, വോളണ്ടിയർ സെക്രട്ടറിമാരായ ജിതിൻ ജയിസൺ , അബിയാസാജു ജോൺ , ബ്രദർ . ബോബിൻ അരീ പ്ലാക്കൽ,പാലാ സാൻതോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി, പി.എസ്.ഡബ്ലിയു.എസ് ഓഫീസർമാരായ സാജു വടക്കൻ ,മാനുവൽ ആലാനി തുടങ്ങിയവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments