പൂഞ്ഞാര്‍ തെക്കേക്കര മേഖലയില്‍ കനത്ത മഴ. തെക്കേക്കര പഞ്ചായത്തിലെ മലയിഞ്ചിപ്പാറയില്‍ 2 മണിക്കൂറില്‍ 87 മില്ലിമീറ്റര്‍ മഴ പെയ്തതായി പ്രദേശിക മഴ - നദീ നിരീക്ഷണ സംഘമായ മീനച്ചില്‍ നദീസംരക്ഷണസമിതിയുടെ മഴമാപിനികളില്‍ രേഖപ്പെടുത്തി. പാതാമ്പുഴ മുക്കുഴിയില്‍ അംഗന്‍വാടിയില്‍ വെള്ളംകയറി. പാതാമ്പുഴയില്‍ അരുവിക്കച്ചാലിലേയ്ക്കുള്ള ചപ്പാത്തില്‍ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. ആറ്റില്‍ ഒഴുക്ക് ശക്തിപ്പെട്ടു. വിവധ പുരയിടങ്ങളില്‍ വെള്ളംകയറി. രാത്രിയിലും മഴ തുടരുകയാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments