Latest News
Loading...

ഡോക്ടര്‍ സിറിയക് തോമസിനെ ആചാര്യസത്തമ പുരസ്‌കാരം നല്‍കി ആദരിച്ചു



കിടങ്ങൂര്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍ സിറിയക് തോമസിനെ ഗുരുവന്ദനം നടത്തി ആചാര്യസത്തമ പുരസ്‌കാരം നല്‍കി ആദരിച്ചു. കേരളത്തിലെ സമുന്നത വിദ്യാഭ്യാസ വിചക്ഷണനും എംജി , കേരള , കൊച്ചി യൂണിവേഴ്‌സിറ്റികളുടെ വൈസ് ചാന്‍സലറും , ദീര്‍ഘകാലം പാലാ സെന്റ് തോമസ് കോളേജ് അധ്യാപകനും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഡോക്ടര്‍ സിറിയക് തോമസ്. 




പാലാ സെന്റ് തോമസ് ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുന്‍ പ്രതിപക്ഷ നേതാവും ആഭ്യന്തരമന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തല ആചാര്യസത്തമ പുരസ്‌കാരം നല്‍കി ആദരിച്ചു. മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം തോമസ് ചാഴിക്കാടന്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു. മാണി.സി .കാപ്പന്‍ എംഎല്‍എ ഡോക്ടര്‍ സിറിയക് തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. അഡ്വക്കേറ്റ് എന്‍ കെ നാരായണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. രാജ ശ്രീകുമാര്‍ വര്‍മ്മ, ഡോക്ടര്‍ സാബു ഡി മാത്യു, ഡോക്ടര്‍ സിസ്റ്റര്‍ ബീനാമ്മ മാത്യു, പ്രൊഫസര്‍ ചാണ്ടി സക്കറിയാസ്, രാജു ആനിക്കാട്, സന്തോഷ് പാലാ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments